ആലുവ മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് ഹൈക്കോടതി

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി ആരോപണത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി.

തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റ ഉത്തരവ്. തുടരന്വേഷണം വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

Story highlight: Aluva Manappuram over bridge scam accused; HC seeks sanction to file case against VK Ibrahim kuju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top