സിബിഎസ്ഇ ഒൻപത്, പത്ത് ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ നിർദേശം

ഒൻപത്, പത്ത് ക്ലാസ് പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകൾക്ക് സിബിഎസ്ഇയുടെ നിർദേശം. മുൻപ് പരീക്ഷയെഴുതിയ കുട്ടികൾക്കും ഈ അവസരം ഈ നൽകണമെന്നും സിബിഎസ്ഇ പറയുന്നു.

മേയ് 13ന് ഇതു സബന്ധിച്ച് സമാന അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് പരീക്ഷ എഴുതുവാനുള്ള അവസരം നൽകാൻ തയാറായിരുന്നില്ല. എന്നാൽ, ഇക്കാര്യം വീണ്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സിബിഎസ്ഇ പുതിയ നിർദേശവുമായി രംഗത്തുവന്നത്.

അതേസമയം, പരീക്ഷകൾ ഓൺലൈനായോ ഓഫ്‌ലൈനായോ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകൾക്കുണ്ടെന്നും സിബിഎസ്ഇ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Story highlight: CBSE exams for Class X and XII exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top