തമിഴ്‌നാട്ടിൽ ഇന്ന് 882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് 882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,049 ആയി. ഇന്ന് മാത്രം 63 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

ഇന്ന് രോഗം ബാധിച്ചവരിൽ 16 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയതും 59 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയതുമാണ്.

അതേസമയം, 2852 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 52962 ആയി. സംസ്ഥാനത്ത് ചെനൈയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 60,533 കടന്നു. ചെന്നൈ കഴിഞ്ഞാൽ ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മറ്റ് മേഖലകൾ.

Story highlight: covid confirmed to 882 people in Tamil Nadu today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top