Advertisement

ആട്ടിടയന് കൊവിഡ്; കർണാടകയിൽ 47 ആടുകളെ ക്വാറന്റീനിലാക്കി

July 1, 2020
Google News 4 minutes Read
goats quarantine goatherd covid

ആട്ടിടയന് കൊവിഡ് പോസിറ്റീവായതിനു പിന്നാലെ കർണാടകയിൽ 47 ആടുകളെ ക്വാറൻ്റീനിലാക്കി. കർണാകയിലെ തുംകുരു ജില്ലയിലെ ഗൊഡേക്കരെയിലാണ് സംഭവം. ചിക്കനായകനഹള്ളി താലൂക്കിലെ ഗൊഡേക്കരെയിൽ 300 വീടുകളിലായി 1000ലധികം പേരാണ് താമസിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് 127 കിലോമീറ്റര്‍ മാറിയാണ് ഗൊഡേക്കരെ ഗ്രാമം.

കഴിഞ്ഞ ദിവസമാണ് ആട്ടിടയൻ ഉൾപ്പെടെ ഗ്രാമത്തിലെ രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു ശേഷം നാല് ആടുകൾ ചാവുക കൂടി ചെയ്തതോടെ ഗ്രാമീണർ ഭീതിയിലായി. തുടർന്ന്, ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടുകളിൽ നിന്ന് സാമ്പിളുകള്‍ എടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തു. പിന്നാലെ ഇവരെ ക്വാറൻ്റീനിലാക്കി. ഗ്രാമത്തിനു പുറത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ആടുകൾക്ക് ക്വാറൻ്റീൻ സൗകര്യം ഒരുക്കിയത്. ആടുകളെ മോഷ്ടിക്കാൻ എത്തിയവരാണെന്ന് കരുതി ഗ്രാമീണരുടെ കടുത്ത എതിർപ്പ് ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. ഗ്രാമീണരെ വിഷയത്തിൻ്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കിയതോടെയാണ് ഇവർ പിന്മാറിയത്.

Read Also: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു; 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകള്‍

ചത്ത ആടുകളുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുമെന്ന് മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പകരുമെന്നതിന് ഇതുവരെ തെളിവില്ലെന്നും അവർ പറഞ്ഞു.


അതേ സമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 150 പേരുടെ മരണം കൂടി കണക്കില്‍ ചേര്‍ത്തു. 24 മണിക്കൂറിനിടെ 2,17,931 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 5,85,493 ആയി. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഉയരുന്നുണ്ട്. 3,47,978 പേര്‍ ഇതുവരെ രോഗമുക്തരായി. 59.43 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,157 പേരാണ് രോഗമുക്തരായത്.

Story Highlights: 47 goats quarantined after goatherd tests Covid +ve in Karnataka village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here