ധനകാര്യബിൽ പാസാക്കാൻ ഈ മാസം അവസാനം ഒരു ദിവസത്തേക്ക് നിയമസഭ ചേരും

ധനകാര്യബിൽ പാസാക്കാൻ ഈ മാസം അവസാനം ഒരു ദിവസത്തേക്ക് നിയമസഭ ചേരാൻ തീരുമാനം. സ്പീക്കർ കക്ഷിനേതാക്കളുമായി വീഡിയോ കൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.

സഭ ചേരേണ്ട തീയതി അടുത്ത ബുധനാഴ്ച മന്ത്രിസഭായോഗം നിശ്ചയിക്കും. സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട.

Story highlight: The Legislative assembly will meet one day later this month to pass the finance bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top