Advertisement

കോഴിക്കോട് ഇന്ന് ആറുപേര്‍ക്ക് കൊവിഡ് ; 15 പേര്‍ക്ക് രോഗമുക്തി

July 1, 2020
Google News 2 minutes Read
kozhikode medical college

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. വെസ്റ്റ്ഹില്‍ സ്വദേശിനി(32) -ജൂണ്‍ 27 ന് ലണ്ടനില്‍ നിന്നു വിമാനമാര്‍ഗം മുംബൈയിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗം ജൂണ്‍ 28 ന് കൊച്ചിയിലെത്തി. ടാക്സിയില്‍ എറണാകുളത്ത് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലാണ്.

2 താമരശേരി സ്വദേശി (40) -ജൂണ്‍ 29 ന് സൗദിയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. താമരശേരി സ്വദേശി (30) – ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4. വാണിമേല്‍ സ്വദേശി (42) -ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

5. ഉണ്ണികുളം സ്വദേശി (36) -ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും ജൂണ്‍ 26 ന് കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് താമരശേരി താലൂക്കാശുപത്രിയില്‍ സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

6. ജൂണ്‍ 27 ന് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍ (68) – കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എടുത്ത സ്രവം പരിശോധനയില്‍ പോസിറ്റീവായി.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികള്‍ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂര്‍ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികള്‍ (43, 48), വയനാട് സ്വദേശി (36), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശേരി സ്വദേശി (25)
എന്നിവരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 52 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേര്‍ കണ്ണൂരിലും രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

 

Story Highlights:  covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here