ഫ്‌ളവേഴ്‌സ് ടിവി ഇനി മുതൽ ഡെൻനെറ്റ് വര്‍ക്കില്‍ ചാനൽ നമ്പർ 607…

ചിരിയും ചിന്തയും നിറച്ച് ലോകമെമ്പാടുമുള്ള മലയാളി പ്രേഷകരുടെ മനസില്‍ ഇടം നേടി ഫ്‌ളവേഴ്‌സ് ടിവി ജൈത്രയാത്ര തുടരുകയാണ്. ആവിഷ്‌കാരത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഫ്‌ളവേഴ്‌സ് ചാനല്‍ ഡെന്‍ നെറ്റ് വര്‍ക്കില്‍ ഇനി മുതല്‍ 607 എന്ന ചാനല്‍ നമ്പറിലായിരിക്കും ലഭിക്കുക. ലോക്ക്ഡൗണ്‍ വിരസതകള്‍ക്ക് വിരാമമിട്ട് ഫ്‌ളവേഴ്‌സ് വീണ്ടും കാഴ്ചയുടെ വസന്തം ഒരുക്കുകയാണ്. പരമ്പരാഗത ചാനല്‍ ശൈലിയില്‍ നിന്ന് മാറി, വളരെ കുറഞ്ഞകാലം കൊണ്ട് ജനഹൃദങ്ങളില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫ്‌ളവേഴ്‌സിന് കഴിഞ്ഞു. നര്‍മ്മത്തിന്റെയും ചിന്തയുടെയും പുതിയ ശൈലി മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട്, അടുക്കളയിലൂടെ സ്വീകരണ മുറികളിലേക്കും പിന്നീട് പ്രേഷക ഹൃദയങ്ങളിലേക്കും പ്രയാണം ആരംഭിച്ച ‘ഉപ്പും മുളകും’ ഫ്‌ളവേഴ്‌സിന് ജനങ്ങള്‍ കൊടുത്ത അംഗീകാരത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു.
ഹാസ്യത്തിനെ പരിമിതികളില്‍ ഒതുക്കാതെ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30ന് അനുവാദമില്ലാതെ ചിരി മഴ പെയ്യിക്കുന്ന കോമഡി സൂപ്പര്‍ ഷോ. ലക്ഷ്മി നക്ഷത്രയും കൂട്ടുകാരുമൊത്തുള്ള കുസൃതികളും ചിരിക്കാഴ്ചകളുമായെത്തുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. ആവേശക്കാഴ്ചകളുടെ പൂരം നിറച്ച് സ്റ്റാര്‍ മാജിക് മുന്നേറുകയാണ്. പ്രേഷകരെ അതിശയിപ്പിക്കാന്‍ അണിയറയില്‍ വര്‍ണക്കാഴ്ചകളുടെ സര്‍പ്രൈസുകള്‍ ഇനിയും ഒരുങ്ങുന്നുണ്ട്… മറക്കണ്ട… ഡെന്‍ നെറ്റ് വര്‍ക്കില്‍ ചാനല്‍ നമ്പര്‍ 607ല്‍…
https://www.facebook.com/flowersonair/videos/299952774534499/?v=299952774534499
Story highlight: Flowers TV, Dennet work, Channel Number 607
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here