തൃശൂരിൽ വെട്ടേറ്റ യുവാവ് മരിച്ചു

തൃശൂർ താന്ന്യത്ത് വെട്ടേറ്റ യുവാവ് മരിച്ചു. കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് മരിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന് പൊലീസ് പറഞ്ഞു.

read also: കോഴിക്കോട് ഓട്ടോറിക്ഷാ യാത്രക്കാരിയെ ബോധരഹിതയാക്കി മോഷണം

ഇന്ന് രാവിലെ ഒമ്പതരയോടെ വീടിന് സമീപത്തുവച്ചാണ് ആദർശിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ സംഘം ആദർശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദർശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദർശ് ഉച്ചയോടെ മരിക്കുകയായിരുന്നു.

story highlights- Thrissur, attack, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top