ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; മുഖ്യ പ്രതി റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ

shamna kasim blackmailing case

ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി റഫീഖിൻ്റെ ഭാര്യ. റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മുൻപും റഫീഖ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്. റഫീഖ് നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. ഷംന കാസിമുമായാണ് താൻ സംസാരിക്കുന്നതെന്ന് ഇയാൾ പറഞ്ഞിരുന്നെങ്കിലും താൻ വിശ്വസിച്ചില്ലെന്നും അവർ ട്വൻ്റിഫോറിനോട് പറഞ്ഞു.

Read Also: കൊച്ചി ബ്ലാക്ക് മെയിൽ കേസ്; ഷംന കാസിം പ്രതിയുമായി നിരവധി തവണ ഫോണിൽ സംസാരിച്ചു

“മുൻപ് ഇത്ര വലിയ ഒരു തട്ടിപ്പ് നടത്തിയിട്ടില്ല. ചെറിയ ചെറിയ തട്ടിപ്പുകളൊക്കെയാണ് നടത്തിയിരുന്നത്. ആള് മൂന്നുനാല് കേസുകളിലൊക്കെ പെട്ടിട്ടുണ്ട്. വീട്ടിൽ ഇടക്കേ വരൂ. എപ്പോ വന്നാലും ആള് ഫുൾ ടൈം ഫോൺ വിളിയാണ്. ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത ഫോൺ സംസാരമാണ്. രാവിലെ 4-5 മണി വരെയൊക്കെ ഇത് തുടരും. ചിലപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും വീട്ടിൽ വഴക്കാണ്. ആരാണ് വിളിക്കുന്നതൊന്നും എന്നോറ്റ് പറയാറില്ല. സ്ത്രീവിഷയത്തിൽ തന്നെ ഞങ്ങൾ വഴക്കാണ്. ഷംന കാസിം ആണെന്ന് ഇവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, വിശ്വസിച്ചിട്ടില്ല. കാരണം, ഷംന കാസിമിനെപ്പോലൊരു നടി എൻ്റെ ഭർത്താവിനെ ഫോൺ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, ഭർത്താവിന് ചാറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്നൊന്നും അറിയില്ല. പിന്നെ, ന്യൂസിൽ കണ്ടിട്ടാണ് അത് ശരിക്കും ഷംന കാസിമാണെന്ന് മനസ്സിലായത്. മുൻപ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. അന്ന് അതിൽ അന്വേഷണം നടത്തിയില്ല. 3-4 വർഷം മുൻപാണ് അത്. പൊലീസ് ഇപ്പോ എൻ്റെ അനിയനെ കൊണ്ടുപോയിട്ടുണ്ട്. അവന് ഇതിൽ പങ്കില്ല. ഇതിലേക്ക് ഞങ്ങളുടെ പേരും വലിച്ചിഴക്കുകയാണ്.”- അവർ പറഞ്ഞു.

Read Also: ഷംനാ കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശം; പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഐജി വിജയ് സാക്കറെ

കൊച്ചി ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. ഇത് മുതലാക്കിയാണ് പ്രതികൾ ഷംനയെ സമീപിച്ചത്. പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞതോടെ ഷംനയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ തീരുമാനിച്ചിരുന്നത്. ഷംന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇത് പാളി. പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന നിലയ്ക്കായിരുന്നു. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരവും പുറത്തുവന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി.

Story Highlights: shamna kasim blackmailing case update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top