Advertisement

21 വർഷത്തെ ഓർമ്മകൾ ബാക്കിയാക്കി എഎക്സ്എൻ സംപ്രേഷണം നിർത്തി

July 3, 2020
Google News 5 minutes Read
axn went off air

21 വർഷങ്ങൾ നീണ്ട ഓർമ്മകൾ ബാക്കിയാക്കി എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എഎക്സ്എൻ, എഎക്സ്എൻഎച്ച്‌ഡി ചാനലുകൾ സംപ്രേഷണം നിർത്തുന്നതായി സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് അറിയിച്ചു. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അഞ്ച് രാജ്യങ്ങളിൽ ചാനൽ സംപ്രേഷണം നിർത്തും. ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണമാണ് നിർത്തുക.

Read Also: ഭാര്യയെ അലമാരിയിൽ ഒളിപ്പിക്കേണ്ടി വന്നു; 1999 ലോകകപ്പിന്റെ ഓർമ്മകൾ പങ്കുവച്ച് സഖ്‌ലൈൻ മുഷ്താഖ്

കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് ചാനൽ അടച്ചുൻപൂട്ടലിലേക്ക് വഴിവെച്ചത്. ഓൺലൈൻ സ്ട്രീമിംഗ് സംസ്കാരം ജനകീയമായതും ചാനലിന് തിരിച്ചടിയായി. ‘ഇന്ന് മുതൽ ചാനൽ സംപ്രേഷണം നിർത്തുകയാണ്. ഇതൊരു ഇതിഹാസ യാത്രയായിരുന്നു. യാഥാർത്ഥ്യവും വിനോദവും ഡ്രാമയും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. നിങ്ങളോട് നന്ദി പറയുന്നു”- ട്വിറ്റർ ഹാൻഡിലിലൂടെ ചാനൽ അറിയിക്കുന്നു.


നിരവധി മികച്ച ടിവി പരിപാടികളും സീരീസുകളും റിയാലിറ്റി ഷോകളും ഇന്ത്യക്കാർക്ക് സുപരിചിതമാകിയ ചാനലാണ് എഎക്സ്എൻ. ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനിട്ട് ടു വിന്‍ ഇറ്റ്, ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ്, ഷെർലക്ക് എന്നിവയൊക്കെ ഏറെ ജനകീയമായ പരിപാടികളായിരുന്നു.

Story Highlights: axn went off air

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here