കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ

covaccine

ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ ഒന്നാണ് വാക്‌സിന്റെത്.

ഭാരത് ബയോടെക്കിനോടാണ് ഐസിഎംആറിന്റെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷണത്തിനായുള്ള ആളുകളുടെ എൻറോൾമെന്റ് ഈ മാസം ആദ്യം തന്നെ തുടങ്ങണമെന്നും ഇൻസ്റ്റ്യൂട്ടുകളോട് ഐസിഎംആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയ വൈറസ് വകഭേദം ഉപയോഗിച്ചാണ് ഭാരത് ബയോടെക്കിന്റെ വാക്‌സിൻ പരീക്ഷണം. ആഗസ്റ്റ് 15നകം വാക്‌സിൻ പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി സജ്ജമാക്കണമെന്നും ഐസിഎംആർ.

Read Also: കാൺപൂരിൽ വെടിവയ്പ്; എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ഇന്ത്യയിലെ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകിയത് കുറച്ച് ദിവസം മുൻപാണ്. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്ന മരുന്നാണ് പരീക്ഷണത്തിനായി ഒരുങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ജൂലൈ മാസത്തോടെ ട്രയൽ ആരംഭിക്കുമെന്ന് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായിരിക്കും പരീക്ഷണം.

ഡൽഹി, വിശാഖപ്പട്ടണം, റോട്ടക്, പാറ്റ്‌ന, നാഗ്പൂർ, ഗോരഖ്പൂർ, കട്ടൻകുളത്തൂർ, ഹൈദരാബാദ്, ആര്യാ നഗർ, കാൻപൂർ, ഗോവ എന്നിവിടങ്ങളിലാണ് മരുന്ന് പരീക്ഷിക്കുന്നത്. കൂടാതെ സൈഡസ് കാൻഡിലയ്ക്കും ഫേസ് 1 ഫേസ് 2 ക്ലിനിക്കൽ ട്രയലിനായുള്ള അനുമതി ഡ്രഗ് കണ്ട്രോളർ നൽകി.

icmr, covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top