വയനാട്ടില്‍ കൊവിഡ് ആശങ്കകള്‍ക്കൊപ്പം തന്നെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു

വയനാട്ടില്‍ കൊവിഡ് ആശങ്കകള്‍ക്കൊപ്പം തന്നെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 46 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. മഴക്കാലം ശക്തിപ്പെടും മുന്‍പേ സാംക്രമികരോഗങ്ങള്‍ പടരുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
Read Also : വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്
ജില്ലയിലിതുവരെ 168 ഡെങ്കിപ്പനി കേസുകളാണ് സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും കേസുകള്‍ കൂടുന്നത് ആശ്വാസകരമല്ലെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. ഇതിനോടകം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗം പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിന് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നുണ്ട്.
Story Highlights – Dengue and Leptospirosis are also spreading in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here