രാജ്യത്ത് 18000 കടന്ന് കൊവിഡ് മരണങ്ങൾ

india covid deaths crossed 18000

ഇന്ത്യയിൽ കൊവിഡ് മരണം 18,000 കടന്ന് 18213 ആയി. 24 മണിക്കൂറിനെ 379 മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മരണസംഖ്യ 18213ൽ എത്തിയത്. 24 മണിക്കൂറിനിടെ 20,903 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 6,25,544 ആയി. 227,439 പേരാണ് ചികിത്സയിലുള്ളത്. 379,891 പേർ രോഗമുക്തി നേടി.

ബുധനാഴ്ചയാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നത്. പ്രതിദിന കേസുകൾ 20,000 കടന്നു. തമിഴ്‌നാട്ടിൽ രോഗബാധിതർ 98,000 കടന്നു. 4343 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 98,392ഉം മരണം 1321ഉം ആയി. ചെന്നൈയിൽ രോഗബാധിതർ 62,000 കടന്നു. ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 92000വും കടന്ന് മുന്നേറുകയാണ്. 2373 പുതിയ കേസുകളും 61 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 92,175 ആയി. മരണസംഖ്യ 2864 ആയി ഉയർന്നു. കർണാടകയിൽ 1502ഉം, തെലങ്കാനയിൽ 1,213ഉം, ഉത്തർപ്രദേശിൽ 769ഉം,ഗുജറാത്തിൽ 681ഉം, അസമിൽ 548ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽ പ്രദേശിൽ 23 ഐടിബിപി ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ മരണം 699 ആയി.

അതേസമയം, സാമ്പിൾ പരിശോധനകളുടെ എണ്ണം കൂടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 241,576 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 92,97,749 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. ഒപ്പം രോഗമുക്തി നിരക്ക് 60 ശതമാനം കടന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്.
24 മണിക്കൂറിനിടെ 20,032 പേർ രോഗമുക്തരായി. രോഗമുക്തി 60.73 ശതമാനമായി ഉയർന്നു.

Story Highlights- india covid deaths crossed 18000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top