കൊവിഡ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി എറണാകുളം കളക്ടർ

കൊച്ചിയിൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. കൊവിഡ് വ്യാജ വാർത്തകളും പ്രചാരണങ്ങളും ഫോർവേഡ് ചെയ്യരുതെന്നും കർശന നടപടിയുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

അതേസമയം, കൊച്ചിയിൽ സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം വർധിച്ചതും ഉറവിടം കണ്ടെത്താൻ കഴിയാത്തതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കൊച്ചി നഗരസഭയിലെ ഏഴ് ഡി വിഷനുകളടക്കം ജില്ലയിലെ 24 കണ്ടെയ്ൻമെന്റ് സോണുകളുടേയും കവാടം പൊലീസ് പൂർണ്ണമായും അടച്ചു. കൊച്ചിയിൽ ഇന്ന് വൈകുന്നേരത്തോടേ കൂടുതൽ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ പൊലീസ് കളക്ടർക്ക് ശുപാർശ നൽകി.

read also: കൊച്ചിയില്‍ എയർപോർട്ട് ജീവനക്കാരിക്ക് കൊവിഡ്

അതിനിടെ നെടുമ്പാശേരി വിമാനതാവളത്തിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു. കരിയാട് സ്വദേശിനിയായ ഇവർ എയർപോർട്ടിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിലായിരുന്നു ജോലി ചെയ്തിരുന്നത്.

story highlights- coronavirus, fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top