ഇന്നത്തെ പ്രധാന വാർത്തകൾ (05-07-2020)

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദാണ് മരിച്ചത്. 82 വയസായിരുന്നു. ഇദ്ദേഹത്തിന് അർബുദം ഉൾപ്പെടെ ഗുരുതര രോഗബാധയുണ്ടായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഹമ്മദ്. ജൂലൈ ഒന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ആരോഗ്യ സ്ഥിതി വഷളാക്കി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം; റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം നൽകാൻ നീക്കം

ജോസ് കെ. മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിർത്താൻ പുതിയ നീക്കം. റോഷിക്ക് പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ചർച്ചകൾ പുരോഗമിക്കുന്നു. എൽഡിഎഫിനൊപ്പം ചേരാൻ വിസ്സമ്മതനായി നിൽക്കുന്ന റോഷി അഗസ്റ്റിൻ പുതിയ വാഗ്ദാനത്തിന് മുന്നിൽ വഴങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ചായിരിക്കും ചർച്ചകൾ. എൽഡിഎഫ് അംഗീകരിച്ചാൽ മന്ത്രിസഭാ പ്രവേശനം ഉടൻ ഉണ്ടായേക്കും.

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടലിൽ മണിക്കൂറിൽ പരമാവധി 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

 

 

todays headines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top