Advertisement

‘സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്‌ന നായികമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി’; വിമർശിച്ച് ബെന്നി ബെഹ്നാൻ

July 7, 2020
Google News 2 minutes Read

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു. മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പിൽ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന് ബെന്നി ബഹനാൻ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിലാണ് ഏറ്റവും കൂടുതൽ കള്ളകടത്ത് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്ത് കേസാണ് തിരുവനന്തപുരത്തേത്. കൂടുതൽ സ്വാധീനമുള്ള വ്യക്തികൾ ഇതിന് പിന്നിലുണ്ട്. ഇത് വരും ദിവസങ്ങളിൽ പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന് പിന്നിൽ വ്യക്തമായ ബന്ധമുണ്ട്. സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ല. ഐടി സെക്രട്ടറിയും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. സെക്രട്ടറി സ്വപ്നയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Read Also : പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും

15 കോടി രൂപയുടെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റ് കാർഗോയിൽ സ്വർണം കണ്ടെത്തിയത്. കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights Pinarayi vijayan, Benny behnan , Gold smuggling, Swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here