Advertisement

മ്യൂസിക്കൽ ചെയർ സിനിമയുടെ വ്യാജപതിപ്പ് പുറത്തായ സംഭവം; സൈബർഡോമും ഹൈടെക് ക്രൈം എൻക്വയറി സെല്ലും അന്വേഷിക്കും

July 7, 2020
Google News 2 minutes Read
musical chair pirated print

വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം കേരള പൊലീസിൻ്റെ സൈബർഡോമും ഹൈടെടെക് ക്രൈം എൻക്വയറി സെല്ലും അന്വേഷിക്കും. ചിത്രം നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. ചിത്രത്തിൻ്റെ നിർമ്മാതാവായ അല്ലെൻ രാജൻ മാത്യു സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ഒടിടി പ്ലാറ്റ്ഫോമായ മെയിൻസ്ട്രീം ആപ്പിലൂടെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമ റിലീസായത്. റിലീസിനു പിന്നാലെ ചിത്രത്തിൻ്റെ വ്യാജപതിപ്പുകൾ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയായിരുന്നു.

ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്‌ലിയുടെ നാലാമത്തെ ചിത്രമാണ് ‘മ്യൂസിക്കൽ ചെയർ’. മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മാർട്ടിനുള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം.

സ്‌പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തീയറ്ററുകളെല്ലാം അടച്ചതോടെ റീലീസ് മുടങ്ങിയ അവസരത്തിലാണ് ഒടിടിയുടെ സാധ്യതയെ കുറിച്ച് അണിയറ പ്രവർത്തകർ ചിന്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here