Advertisement

ഇന്ധന വില വര്‍ധനവ് ; മോട്ടോര്‍ വാഹന പണിമുടക്ക് മറ്റന്നാള്‍

July 8, 2020
Google News 2 minutes Read
Fuel price hike; Motor vehicle strike in state

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Read Also : ലോക്ക്ഡൗണും വർധിക്കുന്ന ഇന്ധന വിലയും; ഓട്ടോ-ടാക്സി മേഖല വീണ്ടും പ്രതിസന്ധിയിൽ

ജൂലൈ പത്തിന് രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്. പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് സംയുക്ത സമര സമിതിയുടെ പ്രധാന ആവശ്യങ്ങള്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

Story HighlightsFuel price hike; Motor vehicle strike in state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here