ലോക്ക്ഡൗണും വർധിക്കുന്ന ഇന്ധന വിലയും; ഓട്ടോ-ടാക്സി മേഖല വീണ്ടും പ്രതിസന്ധിയിൽ

auto taxi drivers crisis

ലോക്ക്ഡൗണിന് ശേഷം ഇന്ധന വില വർധനവും എത്തിയതോടെ ഓട്ടോ-ടാക്സി മേഖല വീണ്ടും പ്രതിസന്ധിയിൽ. ഓടി കിട്ടുന്ന പണം ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. സർക്കാർ സഹായം പ്രഖ്യാപിക്കണമെന്നും ഇവർ പറയുന്നു.

Read Also: ലോക്ക്ഡൗൺ പ്രതിസന്ധി; കുട നിർമ്മിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഭിന്നശേഷിക്കാർ ദുരിതത്തിൽ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഓട്ടോ-ടാക്സി തൊഴിലാളികൾ ഏറെ ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സർവ്വീസ് ആരംഭിച്ചിരുന്നങ്കിലും ഓട്ടം വളരെ കുറവായിരുന്നു. ഇതോടൊപ്പം ഇന്ധന വില വർധനവും എത്തിയതോടെ തൊഴിലാളികളുടെ അവസ്ഥ ഏറെ പ്രതിസന്ധിയിലായി. ദിവസങ്ങളായി ഓട്ടം കിട്ടാത്ത ടാക്സി തൊഴിലാളികളാണ് കൂടുതലും. ദിവസേന 800 രൂപ വരെ ഓട്ടം കിട്ടിയിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇപ്പോൾ കിട്ടുന്ന തുച്ഛമായ കൂലി ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ല.

Read Also: കഞ്ഞിപ്പുരകള്‍ അടഞ്ഞ് തന്നെ; പാചക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയില്‍

“കള്ള ടാക്സികളും ഓല പോലുള്ള മറ്റ് ടാക്സികളും ഓടുന്നുണ്ട്. അതൊക്കെ തിരിച്ചടിയാണ്. സർക്കാർ നിയമപരമായി ഒന്നും ചെയ്യുന്നില്ല. വൈകുന്നേരം വരെ ഓടിയാൽ ശരാശരി 200 രൂപയുടെ ഓട്ടമാണ് കിട്ടുന്നത്.”- ഓട്ടോ-ടാക്സി ഡ്രൈവർമാർ പറയുന്നു.

ഭൂരിഭാഗം ആളുകളും വായ്പ എടുത്താണ് വാഹനം വാങ്ങിയത്. വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടവും മുടങ്ങി. ഇതിന് പുറമെ വാഹനങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും ചിലവ് ഏറെയാണ്. സർക്കാർ സഹായങ്ങൾ ഇല്ലാതെ ജീവിതം മുന്നോട്ടു പോവില്ലന്നാണ് ഈ തൊഴിലാളികൾ പറയുന്നത്.

Story Highlights: Auto Taxi drivers crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top