ഝാർഖണ്ഡ് മുഖ്യമന്ത്രി ക്വാറന്റീനിൽ

jharkhand cm under quarantine

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെൻ ക്വാറന്റീനിൽ. മുഖ്യമന്ത്രി കൂട്ടിക്കാഴ്ച നടത്തിയ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഹേമന്ത് ക്വാറന്റീനിൽ പ്രവേശിച്ചത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. മന്ത്രി മിത്‌ലേഷ് ഠാക്കുറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മിത്‌ലേഷ് ഠാക്കുറിനും ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഥുര മഹാത്തോയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും എത്രയും വേഗം രോഗമുക്തി ലഭിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Read Also : കൊല്ലത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഝാർഖണ്ഡിൽ ഇതുവരെ 3000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top