തമിഴ്‌നാട്ടിൽ എംഎൽഎമാരുടെ കൂറുമാറ്റം; സ്പീക്കർക്ക് അടക്കം സുപ്രിംകോടതിയുടെ നോട്ടീസ്

തമിഴ്‌നാട്ടിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഡിഎംകെ എംഎൽഎ സമർപ്പിച്ച ഹർജിയിൽ സ്പീക്കർക്ക് അടക്കം സുപ്രിംകോടതിയുടെ നോട്ടീസ്. കൂറുമാറിയ പതിനൊന്ന് എഐഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നില്ലെന്നാണ് ആരോപണം.

ഡിഎംകെ എംഎൽഎ ആർ. ചക്രപാണിയാണ് കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരിയിലാണ് പാർട്ടി വിപ്പ് ലംഘിച്ച് ഒപിഎസ് അനുകൂല എംഎൽഎമാർ ഇ. പളനിസാമിക്കെതിരെ നിലപാടെടുത്തത്. പിന്നീട് രണ്ട് വിഭാഗങ്ങളും ലയിച്ച സാഹചര്യത്തിൽ കൂറുമാറ്റവുമായി ബന്ധപ്പെട്ട പരാതികളിൽ സ്പീക്കർ തീരുമാനമെടുത്തിരുന്നില്ല.

Story Highlights Thamilnad MLA, Supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top