ആരുമായും വഴിവിട്ട ബന്ധമില്ല; ആർക്കും ചോദ്യം ചെയ്യാം: സ്വപ്‌ന സുരേഷ്

തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തന്നെ ആർക്കും ചോദ്യം ചെയ്യാം. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറി നിൽക്കുന്നത്. താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന സുരേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
Read Also : മാറി നിൽക്കുന്നത് ജീവന് ഭീഷണിയുള്ളതുകൊണ്ട്’; ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്
ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ ഇവരെ ആരെയും ഒരു സർക്കാർ സർവീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല. യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക. അവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ നൽകുക. അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് താൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് തന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല താൻ നിന്നത്. കഴിഞ്ഞ നാഷണൽ ഡേയ്ക്ക് എടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ കൂടെയും വേദി പങ്കിട്ടു. തന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം താൻ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
Story Highlights – swapna suresh, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here