ഇടുക്കിയില്‍ ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ 20 പേർക്ക് കൂടി കൊവിഡ്

covid 19 testing

ഇടുക്കി ജില്ലയിൽ ഇന്ന് ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നയാളാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തക.

രോഗികളുടെ കൂടുതൽ വിശദാംശങ്ങൾ ചുവടെ,

.ജൂൺ 19 ന് കുവൈറ്റിൽ നിന്നും കണ്ണൂർ എത്തിയ അടിമാലി സ്വദേശിനി (53). കണ്ണൂരിൽ നിന്നും ടാക്സിയിൽ അടിമാലിയിൽ എത്തി കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 26 ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ അടിമാലി സ്വദേശി (29). കൊച്ചിയിൽ നിന്നും സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 21 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി (35). കൊച്ചിയിൽ നിന്നും ഇരട്ടയാറിന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 30 ന് റാസ് അൽ ഖൈമയിൽ (യുഎഇ) നിന്നും കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശി (41). കൊച്ചിയിൽ നിന്നും ടാക്സിയിൽ കാമാക്ഷിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 26 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ കട്ടപ്പന സ്വദേശി (32). കൊച്ചിയിൽ നിന്നും കട്ടപ്പനക്ക് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം; 149 പേര്‍ രോഗമുക്തി നേടി

ജൂൺ 27 ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ കാഞ്ചിയാർ സ്വദേശി (38). കൊച്ചിയിൽ നിന്നും ടാക്സിയിൽ കാഞ്ചിയാറിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂലൈ നാലിന് റാസ് അൽ ഖൈമയിൽ (യുഎഇ) നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി (40).കോഴിക്കോട് നിന്നും കാക്കനാട് വരെ കെഎസ്ആർടിസി ബസിലും അവിടെ നിന്ന് കഞ്ഞിക്കുഴിക്ക് ടാക്സിയിലും വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവർത്തക (46). കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റിവ് നഴ്സാണ്. ജൂലൈ 07 നാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്.

തമിഴ്നാട് ശങ്കരൻകോവിലിൽ നിന്നും വന്ന മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ. പിതാവ് (70), മാതാവ് (60), മകൾ (17) മകൻ (20). ശങ്കരൻകോവിലിൽ നിന്നും കുമളി വഴി മൂന്നാറിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 25 ന് മധുരയിൽ നിന്നും കുമളിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശിനി (20). മധുരയിൽ നിന്നും കുമളിയിലേക്കും അവിടെ നിന്ന് പാമ്പാടുംപാറക്കും വെവ്വേറെ ടാക്സിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 27 ന് ഹൈദരാബാദിൽ നിന്നും വന്ന വാത്തികുടി സ്വദേശിനി (36). ഹൈദരാബാദിൽ നിന്നും നിന്നും കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തിൽ കുമളി ചെക്പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

ജൂലൈ മൂന്നിന് ഹൈദരാബാദ് നിന്നും ബസിൽ വന്ന 21 ഉം 22 ഉം വയസുള്ള ഉപ്പുതറ സ്വദേശികൾ. ഹൈദരാബാദ് നിന്നും വാളയാർ ചെക്പോസ്റ്റ് വഴി ബസിൽ എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്സിയിൽ ഉപ്പുതറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജയ്പൂർ നിന്നുമെത്തിയ 24 ഉം 30 ഉം വയസുള്ള ദമ്പതികൾ. ജയ്പൂർ നിന്ന് വിമാനത്തിൽ ഹൈദരാബാദ് എത്തി. അവിടെ നിന്ന് കൊച്ചിയിലേക്ക് മറ്റൊരു വിമാനത്തിലും കൊച്ചിയിൽ നിന്ന് വാഴത്തോപ്പിലേക്ക് ടാക്സിയിലും എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 23 ന് ദുബായിൽ നിന്നും തിരുവനന്തപുരം എത്തിയ മണിയാറംകുടി സ്വദേശി (39). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിന് കെഎസ്ആർടിസി ബസിലും അവിടെ നിന്ന് മണിയാറംകുടിക്ക് ടാക്സിയിലും വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്നു.

ജൂൺ 23 ന് പാറ്റ്നയിൽ നിന്നും കൊച്ചിയിൽ എത്തിയ മണിയാറംകുടി സ്വദേശി (14). പാറ്റ്നയിൽ നിന്നും കുടുംബത്തോടൊപ്പം ബാംഗ്ലൂർ എത്തി അവിടെ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. കൊച്ചിയിൽ നിന്ന് ടാക്സിയിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്നു.

Story Highlights idukki, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top