Advertisement

അതിർത്തിക്കപ്പുറത്തു നിന്ന് എത്തുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ഒപി: മുഖ്യമന്ത്രി

July 9, 2020
Google News 2 minutes Read
Special OP border CM

അതിർത്തിക്കപ്പുറത്തു നിന്ന് എത്തുന്നവർക്ക് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രത്യേക ഒപി ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമാണെങ്കിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും. സാധാരണ ഗതിയിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ ചികിത്സ തേടാറുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ക്രമീകരണം ഏർപ്പെടുത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : റിവേഴ്സ് ക്വാറന്റീനിൽ ഉള്ളവരുടെ കാര്യത്തിൽ നല്ല രീതിയിലുള്ള കരുതൽ വേണം: മുഖ്യമന്ത്രി

കമാൻഡോകളും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പൊലീസുകാരെ പൂന്തുറയിൽ വിന്യസിച്ചിട്ടുണ്ട്. ഇത് ഭരണസംവിധാനങ്നഗ്ളുടെയോ പൊലീസിൻ്റെയോ ചുമതലയായി മാത്രം കാണരുത്. ഇത് സമൂഹരക്ഷക്കായാണ്. അതുകൊണ്ട് തന്നെ സമൂഹത്തിൻ്റെ ഭാഗമായി നിൽക്കുന്ന എല്ലാവരും ഈ പ്രശ്നത്തിൽ ആരോഗ്യകരമായ രീതിയിൽ ഇടപെടണം. ഇത്തരം പ്രദേശങ്ങളിലെ മതനേതാക്കൾ, സാമൂഹ്യ, സാമുദായിക നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ ജനങ്ങളിൽ സ്വാധീനമുള്ളവർ ഈ സന്ദേശം എത്തിക്കണം. കടലിലൂടെ തമിഴ്നാട്ടിലേക്ക് പോകുന്നതും വരുന്നതും തടയാനുള്ള നടപടികൾ സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനം ആശങ്കപ്പെടേണ്ട ഘട്ടമാണിത്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: മുഖ്യമന്ത്രി

ട്രിപ്പിൾ ലോക്ക്ഡൗൺ സന്തോഷപൂർവം ചെയ്യുന്നതല്ല. നാളെ ദുഖിക്കാതിരിക്കാനാണ്. അതുമായി എല്ലാവരും സഹകരിക്കണം. പൂന്തുറയിൽ ഒരു ലക്ഷം മാസ്ക് പൊലീസ് സൗജന്യമായി വിതരണം ചെയ്തു. ട്രിപ്പിൾ ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി തിരുവനന്തപുരത്ത് പൊലീസ് സഹായം എത്തിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിൻ്റെ സഹായത്തോടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Special OP in hospitals for those coming from across the border CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here