എന്റെ മോൾ എസ്എഫ്‌ഐ ആണെന്ന വാദം തെറ്റാണ്; നിങ്ങൾ എന്റെ മോളെ കണ്ടിട്ടുണ്ടോ?; സ്വപ്‌ന സുരേഷ്[ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്]

എന്റെ മോൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം… എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ? എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം…അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്വപ്‌ന സുരേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. ഔദ്യോഗിക ബന്ധം മാത്രമേ വച്ചു പുലർത്തിയിട്ടുള്ളു. തന്നെ ആത്മഹത്യയ്ക്ക് വിട്ട് കൊടുക്കരുതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഞാൻ ആരും പറയുന്നത് കേട്ട് കീഴടങ്ങാറില്ല. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്നെന്ന് നിങ്ങളൊക്കെ പറയുന്നു. എനിക്ക് അതിലും കൂടുതൽ ശമ്പളം യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

Story Highlights Swapna suresh, audio clip, twenty four exclusive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top