Advertisement

കൊടുംകുറ്റവാളി വികാസ് ദുബെയുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു

July 10, 2020
Google News 1 minute Read

കൊടുംകുറ്റവാളി വികാസ് ദുബെയുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. കാൺപൂരിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വികാസ് ദുബെയെ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരമുണ്ട്. വികാസ് ദുബെ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Read Also : കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ

ഇന്നലെയാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കാൺപൂരിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. ബാര എന്ന സ്ഥലത്തുവച്ച് മറിഞ്ഞ വാഹനത്തിൽ നിന്ന് വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും പൊലീസ് വെടിവച്ചതായും റിപ്പോർട്ടുണ്ട്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇൻസ്‌പെക്ടർക്കും രണ്ട് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയാണ് വികാസ് ദുബെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും നടത്തിയ വെടിവയ്പിൽ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കൽ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലിലാണ് ഇയാൾ ഒളിച്ച് താമസിച്ചിരുന്നത്. പൊലീസ് ഇവിടെ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് മധ്യപ്രദേശിലെ ഉജ്ജയ്നിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Story Highlights Vikas dubey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here