Advertisement

പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളി; സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ്

July 10, 2020
Google News 2 minutes Read
gold smuggling case ;CPIM against opposition protests

സ്വര്‍ണക്കടത്തുകേസില്‍ നടക്കുന്ന പ്രതിപക്ഷസമരങ്ങള്‍ക്കെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നാണ് സി.പി.ഐ.എം. ആരോപിച്ചു. സ്വര്‍ണക്കടത്തിന്റെ മറവില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍. പ്രതിപക്ഷത്തിന്റേത് അധികാരമോഹം മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരം മാത്രമാണെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ

കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പറത്തി മനുഷ്യജീവന്‍വച്ചു പന്താടുകയാണ് പ്രതിപക്ഷം. എന്‍.ഐ.എ. അന്വേഷണം ശരിയായി നടന്നാല്‍ പലരും കുടുങ്ങുമെന്ന ഭയമാണ് ബിജെപിക്കും യുഡിഎഫിനും. എന്‍.ഐ.എ. അന്വേഷണത്തിന് തുരങ്കം വെക്കാനാണോ പ്രക്ഷോഭമെന്ന് സംശയിക്കുന്നതായും സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Story Highlights gold smuggling case ;CPIM against opposition protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here