തിരുവനന്തപുരം സ്വർണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേന്ദ്ര ഏജൻസികൾക്കായി കെ. രാംകുമാർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ എന്നിവർ ഹാജരാകും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നും വാദമുയർത്താനാണ് കസ്റ്റംസിന്റെ തീരുമാനം. കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റംസിനോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്‌നാ സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.
Read Also : മാറി നിൽക്കുന്നത് ജീവന് ഭീഷണിയുള്ളതുകൊണ്ട്’; ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്
സ്വർണക്കടത്ത് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.
Story Highlights – Swapna suresh, Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here