തെളിവ് നശിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്; മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകണമെന്ന് ഷാഫി പറമ്പിൽ

shafi parambil

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന് ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിംഗ് പിരീഡാണിപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പഴഞ്ചൊല്ല് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടത് കൃത്യമായ മറുപടിയാണ്. സ്പീക്കറുടെയും മന്ത്രി സഭയിലെ അംഗങ്ങളുടെ പേരും കേസിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ.

സ്വന്തം മൂക്കിൻ തുമ്പിലുണ്ടായിട്ടും അറസ്റ്റിന് മടിക്കുകയാണ് പറയുമ്പോൾ സമ്മർദങ്ങൾക്കും വിലപേശലുകൾക്കും ഉള്ള സമയമാണിതെന്ന് മനസിലാക്കാം. ഇന്നലത്തെ സ്വപ്‌നാ സുരേഷിന്റെ ശബ്ദ രേഖ, പിണറായി വിജയനും ബെഹ്‌റയും പണി കളഞ്ഞ് കേസ് മാധ്യമങ്ങളെ ഏൽപ്പിച്ചാൽ അവർ സ്വപ്‌ന സുരേഷിനെ തിരികെ കൊണ്ടുവരും എന്നതിന് തെളിവാണ്.

Read Also : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം; കണ്ണൂരിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ബെഹ്‌റയിലൂടെ പൊലീസ് വകുപ്പ് ബിജെപി നിയന്ത്രിക്കുന്നത് പോലെ, ഐടി വകുപ്പിന്റെ ഭരണം പിണറായി വിജയന്റെ മകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസും ഐടിയും പരാജയമാണെന്നും ഷാഫി പറമ്പിൽ. വകുപ്പിൽ ജോലിക്ക് ആളെയെടുത്തത് പോലും മുഖ്യമന്ത്രിയെ അറിയില്ല. ശിവശങ്കരനെ പുറത്താക്കുന്നതിന് മുൻപ് പിണറായി വിജയനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ടത്. ഞങ്ങളുടെ കളരികളും വിദ്യാലയങ്ങളും വ്യത്യാസമുണ്ട്. ഞങ്ങളുടെ മുഖ്യമന്ത്രിമാർ കള്ളക്കടത്ത് നടത്തിയവരല്ല. പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയിട്ട് ഓഫീസിന് ബന്ധമില്ലെന്ന് പറയുന്നു. ദേശീയ ഏജൻസികൾ അന്വേഷിക്കുന്ന കേസാണിത്. മുഖ്യമന്ത്രിയുടെ മടിയിൽ കനവും വഴിയിൽ പേടിയുമുണ്ടെന്നും ഷാഫി പറമ്പിൽ.

Story Highlights shafi parambil, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top