Advertisement

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം; കണ്ണൂരിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

July 10, 2020
Google News 2 minutes Read
youth congress rally kannur

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം. കണ്ണൂരിലും കൊല്ലത്തും കോഴിക്കോടും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജനസംഘടനകൾ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടത്തിയത്.

Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി കേസെടുക്കും

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിനു നേരെയായിരുന്നു പ്രതിഷേധം. ബാരിക്കേഡ് കെട്ടി പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ ബാരിക്കേട് തകർക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. ചിതറിയോടിയ ഇവർ വീണ്ടും തിരികെ എത്തി ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തി. തുടർന്ന് പൊലീസ് അഞ്ച് റൗണ്ട് ടിയർ ഗ്യാസും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കണ്ണൂർ എംപി കെ സുധാകരനാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

Read Also : സ്വർണക്കടത്ത് കേസ്; ഹൈക്കോടതിയിൽ എൻഐഎ അഭിഭാഷകന് എതിരെ കസ്റ്റംസ്

കോഴിക്കോടും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് ലാത്തി ചാർജ് നടത്തുകയും ചെയ്തു.

സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങളൊക്കെ ലംഘിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം.

Story Highlights youth congress rally kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here