മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകണം: കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി തന്റെ ഓഫീസിനു നേരെ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കണം. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ശ്രമിച്ചു. അത് കേന്ദ്രത്തെ അറിയിച്ചെന്നും കെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും അന്വേഷണം പ്രഖ്യാപിക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. ധിക്കാരപരമായ സമീപനമാണ് മുഖ്യമന്ത്രി എടുക്കുന്നത്. സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – probe against CMs office, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here