കാസർഗോഡ് ജില്ലയിൽ ഇന്ന് 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇന്ന് 18 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ ഏഴുപേർക്ക് സമ്പർക്കംമൂലമാണ്. അതിലെ രണ്ടുപേർക്ക് എവിടെനിന്ന് ബാധിച്ചു എന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് കൊവിഡ് മൂന്നാംഘട്ട രോഗവ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച 12 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവിൽപന കടയിൽ നിന്നുമാണ് ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റ് പ്രദേശങ്ങളിൽ ജൂലൈ 17 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കാസർഗോഡ് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പ്രത്യേകം പാസ് ഏർപ്പെടുത്തി. 540 പേരെ കിടത്തി ചികിത്സിക്കാവുന്ന ടാറ്റാ കൊവിഡ് ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാലിനടുത്താണ് ആശുപത്രി പൂർത്തിയായി വരുന്നത്. ഈ ആശുപത്രിയുടെ നിർമാണം ഈ മാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights – kasargod, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here