ഇന്നത്തെ പ്രധാന വാർത്തകൾ (12-07-2020)

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ; ഇന്ന് മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായി; സിനിമാ നിർമാതാക്കൾക്കും മെറ്റൽ കറൻസ് നൽകി : സരിത്തിന്റെ മൊഴി
തിരുവനന്തപുരം വിമാനത്താവളെ വഴി കടത്തിയ സ്വർണം ഉപയോഗിച്ചത് മെറ്റൽ കറൻസിയായിട്ടാണെന്ന് വെളിപ്പെടുത്തൽ. ഹവാല പണത്തിന് പകരം സ്വർണം നൽകി. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മെറ്റൽ കറൻസ് ഉപയോഗിച്ചു. സിനിമാ നിർമാതാക്കൾക്കും മെറ്റൽ കറൻസ് നൽകി. സിനിമാ താരങ്ങൾക്ക് പ്രതിഫലം നൽകാൻ പലരും സ്വർണം ഉപയോഗപ്പെടുത്തിയെന്നും സരിത്ത് പറയുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി.
Story Highlights – todays news headlines july 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here