ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നു; ചേർത്തലയിലും, കായംകുളത്തും സ്ഥിതിഗതികൾ രൂക്ഷമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നതിൽ ആശങ്ക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 35 പേർക്ക് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേർത്തലയിലും, കായംകുളത്തും സ്ഥിതിഗതികൾ രൂക്ഷമാണെന്ന വിലയിരുത്തലിൽ ആരോഗ്യവകുപ്പ്.

കായംകുളത്തെ പച്ചക്കറി വ്യപാരിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 8 പേർക്കും, പള്ളിത്തോട് സ്വദേശിയായ ഗർഭിണിയെ പരിചരിച്ച 4 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം എഴുപുന്നയിലെ സ്വാകര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന 18 പേർക്കും രോഗം ബാധിച്ചു. നൂറനാട് ഐടിബിപി ക്യാമ്പിലെ 76 ഓളം ഉദ്യോഗസ്ഥരുടെ പരിശോധന പോസിറ്റീവ് ആയെന്നാണ് സൂചന. ദിനംപ്രതി ശരാശരി 30 ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്.

ഇതിൽ ഏറ്റവും കൂടുതൽ ഭീഷണി നിലനിൽക്കുന്നത് ചേർത്തല കായംകുളം പ്രദേശത്താണ്. കായംകുളത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നുണ്ട്. രോഗം വ്യാപനം തടയുന്നതിന്റെ ഭാഗമായി തീരദേശ മേഖലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

Story Highlights Alappuzha, community trans mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top