Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13-07-2020)

July 13, 2020
Google News 2 minutes Read
todays news headlines july 07

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധി. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു ലഇത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല. അതേ സമയം, ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താത്ക്കാലിക സമിതിക്ക് വിട്ടുനൽകി.

സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി യുഡിഎഫ്

സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇതിന്റെ ചുമതല ഏൽപിച്ചതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പറഞ്ഞു.

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ആർട്ട്‌സ്, കൊമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലെ ഫലം ഒരേ ദിവസം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 500 കൊവിഡ് മരണങ്ങൾ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 28,701 പോസിറ്റീവ് കേസുകളും 500 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകൾ 8,78,254 ആയി. ആകെ മരണം 23,174 ആയി.

സ്വർണം ഇറക്കാൻ സ്വപ്നയ്ക്കും സംഘത്തിനും പണം നൽകിയിരുന്നയാളെ തിരിച്ചറിഞ്ഞു

സ്വർണം ഇറക്കാൻ സ്വപ്നയ്ക്കും സംഘത്തിനും പണം നൽകിയിരുന്ന ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. സ്വപ്നയെ സംസ്ഥാനം വിടാൻ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തൽ.

Story Highlights todays news headlines july 07

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here