കൊവിഡ് വ്യാജമാണെന്ന് തെറ്റിദ്ധരിച്ചു; കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് മരിച്ചു

കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത മുപ്പതുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. കൊവിഡ് എന്നത് വ്യാജ വാർത്ത മാത്രമാണെന്നാണ് ഇദ്ദേഹം ധരിച്ചിരുന്നതെന്ന് യുവാവിനെ ചികിത്സിച്ച മെത്തഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ജെയ്ൻ ആപ്പിൾബേ പറയുന്നു.
കൊവിഡ് ബാധിച്ച ഒരു വ്യക്തി മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് ഒരു പാർട്ടി സംഘടിപ്പിക്കും. കൊവിഡ് ബാധിക്കുന്ന ആർക്കെങ്കിലും രോഗത്തെ അതിജീവിക്കാൻ സാധിക്കുമോ എന്നറിയാനാണ് ഇത്. ഇത്തരത്തിലൊരു പാർട്ടിയിലാണ് മുപ്പതുകാരനായ യുവാവും പങ്കെടുത്തത്. എന്നാൽ മരിക്കുന്നതിന് അവസാന നിമിഷത്തിൽ യുവാവിന് കുറ്റബോധം തോന്നിയിരുന്നതായി ആശുപത്രിയിലെ നഴ്‌സ് പറഞ്ഞു. തന്റെ അവസാന നിമിഷത്തിൽ യുവാവ് തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് ഏറ്റു പറഞ്ഞുവെന്ന് നഴ്‌സ് സാക്ഷ്യപ്പെടുത്തി.
Read Also : ആർക്ക് ആദ്യം രോഗബാധയേൽക്കും ? അലബാമയിൽ കൊവിഡ് പാർട്ടി നടത്തി വിദ്യാർത്ഥികൾ
കൊവിഡ് എന്നത് വ്യാജമാണെന്നും ചെറുപ്പക്കാരനായതുകൊണ്ട് ഈ വൈറസൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു ഇദ്ദേഹം കരുതിയിരുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 34,13,995 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്.
Story Highlights – US Man Dies After Attending COVID Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here