തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; ഇന്ന് രോഗം ബാധിച്ചത് 157 പേര്‍ക്ക്

covid19, coronavirus, thiruvanathapuram

തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ഇന്ന് 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പുല്ലുവിള സ്വദേശിനി 22 കാരി, കൈതമുക്ക് സ്വദേശിയായ 36 കാരന്‍, കോട്ടപ്പുറം പുതിയപള്ളി സ്വാദശിയായ 38 കാരന്‍, ചെങ്കല്‍ സ്വദേശിയായ 30കാരന്‍, കുറ്റിച്ചല്‍ നിലമേല്‍ സ്വദേശിനിയായ 49 കാരി, കുലശേഖരം സ്വദേശി 56 കാരന്‍, കരകുളം സ്വദേശിനി 53കാരി എന്നിവരുടെ രോഗ ഉറവിടമാണ് വ്യക്തമല്ലാത്തത്.

Read Also : സംസ്ഥാനത്ത് ഇന്ന് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 234

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ആര്യനാട്ടെ കണ്ടക്ടറും, വിളവൂര്‍ക്കല്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ട്. പൂന്തുറ, മാണിക്യവിളാകം, പുല്ലുവിള, വിഴിഞ്ഞം, വള്ളക്കടവ്, മണക്കാട്, വെട്ടുതുറ പ്രദേശങ്ങളിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതര്‍. അതേസമയം, ജില്ലയില്‍ 11 പേര്‍ ഇന്ന് രോഗമുക്തരായി. 20,952 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.

Story Highlights covid19, coronavirus, thiruvanathapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top