സംസ്ഥാനത്ത് ഇന്ന് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 234

covid19 coronavirus More Containment Zones in Ernakulam

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടെന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (7), പന്ന്യന്നൂര്‍ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂര്‍ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂര്‍ മുന്‍സിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാര്‍ഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

അതേസമയം, ഒന്‍പത് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി മുന്‍സിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കല്‍പ്പറ്റ ആനപ്പാലം റോഡ് മുതല്‍ ട്രാഫിക് ജംങ്ഷന്‍വരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Story Highlights covid19, coronavirus, hotspots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top