Advertisement

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 15, 2020
Google News 3 minutes Read
students

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാം. ഫലം എസ്എംഎസ് ആയി ലഭിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. ഫോർമാറ്റ്: CBSE10 >സ്‌പേസ്< റോൾ നമ്പർ >സ്‌പേസ്< അഡ്മിറ്റ് കാർഡ് ഐഡി.

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങൾക്ക് ഇന്റേണൽ അസൈൻമെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും മാർക്ക് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണയത്തിനായി എടുക്കുക.

99.28 ആണ് സംസ്ഥാനത്തെ വിജയ ശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചിരിക്കുന്നത്. 91.46 ആണ് രാജ്യത്തെ ആകെ വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം വർധിച്ചുവെന്ന് സിബിഎസ്ഇ അറിയിച്ചു.

Read Also : ഹയർസെക്കൻഡറി പരീക്ഷാ ഫലം നാളെ; ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ

ഇന്നലെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആണ് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പുറത്തിവിടുന്ന കാര്യം അറിയിച്ചത്. കുട്ടികൾക്ക് മന്ത്രി ആശംസകളും നേർന്നിരുന്നു. ഇത്തവണ 18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ദിവസം സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചിരുന്നു.

Story Highlights cbse, 10th exam result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here