മേക്കപ്പിലൂടെ മോഡലിന് ‘നയൻതാര’ മേക്ക് ഓവർ; വിഡിയോ വൈറൽ

nayanthara make over

മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെൺകുട്ടിയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. എന്നാൽ വീണ്ടും അതുപോലെ ഒരു ശ്രമം നടന്നിട്ടുണ്ട് കേട്ടോ… കേരളത്തിലല്ല. അങ്ങ് തമിഴ്‌നാട്ടിൽ..

സൂപ്പർ സ്റ്റാർ നയൻതാരയുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിന് നയൻതാരയുടെ മേക്ക് ഓവർ നൽകിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. വിശശ്രീ എന്ന മോഡലാണ് നയൻതാരയായി മേക്ക് ഓവർ നടത്തിയത്. ഈ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ കണ്ണൻ രാജമാണിക്കമാണ്.

Read Also : ടിക് ടോക്കിൽ നയൻതാരയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടി വൈറൽ

വിശശ്രീയെ നയൻതാരയാക്കി ഒരുക്കുന്നതിന്റെ വിഡിയോ എന്തായാലും സമൂഹമാധ്യമത്തിൽ വൈറലാണ്. മേക്കപ്പ് ആർട്ടിസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Story Highlights make over, nayanthara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top