Advertisement

പൊന്നാനി താലൂക്ക് കൊവിഡ് അതിതീവ്ര മേഖല; മേഖലയില്‍ നിരോധനാജ്ഞ

July 15, 2020
Google News 1 minute Read
covid19, coronavirus

മലപ്പുറം പൊന്നാനി താലൂക്ക് കൊവിഡ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേഖലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊന്നാനി നഗരപരിധിയില്‍ വീടുകള്‍ കയറി ഇറങ്ങി ആന്റിജന്‍ പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

പൊന്നാനി, ഗുരുവായൂര്‍, ചമ്രവട്ടം പാതകള്‍ പൂര്‍ണമായും അടച്ചു. ആംബുലന്‍സിന് മാത്രമാണ് അനുമതിയുള്ളത്. നിലവില്‍ 42,628 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 2,014 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. അതേസമയം, സ്രവ പരിശോധന വേഗത്തിലാക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതോടെ, ദിവസം 300 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്നാണ് കണക്ക് കൂട്ടക്കല്‍.

Story Highlights covid19, coronavirus, ponnani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here