സംസ്ഥാനത്ത് പുതിയ 35 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 271

covid19 coronavirus More Containment Zones in Ernakulam

സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ (5, 6, 7, 8, 9), ഇളമാട് (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ (എല്ലാ വാര്‍ഡുകളും), കുളത്തൂര്‍ (9, 10, 11, 12, 13, 14), പൂവാര്‍ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂര്‍ (16), കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കല്‍ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം അഞ്ചു പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പടന്ന (കണ്ടെയ്ന്‍മെന്റ് സോണ്‍: 12), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (11, 18, 37, 43), കയ്യൂര്‍-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 271 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Story Highlights 35 new hotspots in the state; Total 271

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top