Advertisement

അസം വെള്ളപ്പൊക്ക ഭീതിയിൽ; 66 മരണം

July 16, 2020
Google News 1 minute Read

അസമിൽ വെള്ളപ്പൊക്കം ശമനമില്ലാതെ തുടരുന്നു. ഏറ്റവുമൊടുവിലെത്തിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് 66 പേർ വെള്ളപ്പൊക്കത്തിൽ പെട്ട് മരണമടഞ്ഞിട്ടുണ്ട്. സോനിത്പൂർ, ബാർപേത, ഗോലാഘട്ട്, മോറിഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

കനത്ത മഴയിൽ മണ്ണിടിച്ചിലിൽ പെട്ട് 26 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ മിക്ക നദികളും കവിഞ്ഞൊഴുകുകയാണെന്നാണ് കേന്ദ്ര ജല കമ്മീഷൻ പറയുന്നത്. ബ്രഹ്മപുത്ര, ജിയാ ഭരാലി, കോപിലി, ബേകി, കുഷിയാര എന്നീ നദികൾ അപകട അടയാളങ്ങൾ കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാസിരംഗ ദേശീയ പാർക്കിനേയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ആകെ 430 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്തിന്റെ 90 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ വാസകേന്ദ്രമെന്ന നിലയിൽ ഈ പാർക്ക് ഏറെ പ്രശസ്തമാണ്. ഇതുവരെ 66 വന്യമൃഗങ്ങൾ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നിരവധി മൃഗങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്.

Story Highlights Flood in assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here