നടൻ ധ്രുവ് സർജയ്ക്കും ഭാര്യയ്ക്കും കൊവിഡ്

actor dhruv sarja and wife tested covid positive

കന്നഡ താരം ധ്രുവ് സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ചെറിയ ലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുമായി സമ്പർക്കം പുലർത്തിയവരോട് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ധ്രുവും പ്രേരണയും പറഞ്ഞു.

2012 ൽ പുറത്തിറങ്ങിയ അദ്ദുരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ധ്രുവ് മൂന്ന് പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബഹാദുർ, ഭർജാരി എന്നിവയിലെ പ്രകടനത്തിന് അവാർഡ് നാമനിർദേശ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. രശ്മിക മന്ദാനയോടൊപ്പം പൊഗാരു എന്ന ത്രില്ലറാണ് ധ്രുവിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കന്നഡ താരം ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ്.

Story Highlights actor dhruv sarja and wife tested covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top