സ്വർണക്കടത്ത് കേസിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ; ആരോപണവുമായി മുരളീധരൻ

k muraleedharan

സ്വർണക്കടത്ത് കേസിൽ ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നെന്ന ആരോപണവുമായി എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പ്രത്യുപകാരമായി തെരഞ്ഞെടുപ്പിൽ സിപിഐഎം അവരെ സഹായിക്കും. സർക്കാരും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും കെ മുരളീധരൻ.

അതിനാലാണ് കേസ് സിബിഐ അന്വേഷിക്കാത്തത് എന്നും മുരളീധരൻ ആരോപിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. അതാണ് കേന്ദ്ര- സംസ്ഥാന ധാരണയെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

അതേസമയം കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒരു മന്ത്രി മാത്രമല്ല പല മന്ത്രിമാരും വിളിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ബന്ധപ്പെട്ടു എന്നുള്ള വ്യക്തമായ വിവരങ്ങളാണ് പുറത്തുവരാൻ പോകുന്നത്. മുഖ്യമന്ത്രി തന്റെ രാജി വൈകിപ്പിക്കുന്നതെന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.

Read Also : ‘പിണങ്ങി നിൽക്കുന്നവരെ കൂടെ നിർത്തണം’ ജോസ് കെ മാണിയെ പരോക്ഷമായി പിന്തുണച്ച് മുരളീധരൻ

കൂടാതെ കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നും വിവരം. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ തല അന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങും. സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോർട്ടിൽ ബന്ധങ്ങളിൽ ജാഗ്രത കുറവുണ്ടായെന്ന കാര്യവും പരാമർശിക്കുന്നുണ്ട്. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന.

Story Highlights k muraleedharan, gold smuggling case, bjp- cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top