എല്‍ജെഡി സംസ്ഥാനാ അധ്യക്ഷ പദവി; ശ്രേയാംസ് കുമാറിനെ നീക്കിയ തീരുമാനത്തെ തള്ളി സംസ്ഥാന ഘടകം

ljd, Shreyas Kumar

ലോക്താന്ത്രിക്ക് ജനതാദള്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും എം.വി. ശ്രേയാംസ് കുമാറിനെ നീക്കിയ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി സംസ്ഥാന ഘടകം. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന്
സംസ്ഥാന ഘടകം വ്യക്തമാക്കി.

എം.വി. ശ്രേയാംസ് കുമാറിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് പിന്‍വലിക്കണമെന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും സംസ്ഥാന ഘടകം വ്യക്തമാക്കി. എല്‍ജെഡി-ജെഡിഎസ് ലയനം ഇപ്പോഴില്ലെന്ന കേന്ദ്രത്തിന്റെ നിലാപാടും അംഗീകരിക്കില്ല, അന്തസോടു കൂടിയുള്ള ലയനം ഉണ്ടാകണമെന്നാണ് ആവശ്യപെടുന്നതെന്നും എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

Story Highlights ljd, state unit rejected decision to remove Shreyas Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top