‘സ്വർണക്കടത്ത് പ്രതികൾ കൊല്ലുമെന്ന് ജയഘോഷ് ഭയന്നിരുന്നു’; വെളിപ്പെടുത്തി മുൻ ഐബി ഉദ്യോഗസ്ഥൻ

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജ്. ജയഘോഷിന് താൻ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്ന് നാഗരാജ് പറഞ്ഞു. സ്വർണക്കടത്ത് സംഘം കൊല്ലുമെന്ന് ജയഘോഷ് പറഞ്ഞിരുന്നുവെന്നും നാഗരാജ് ട്വന്റിഫോറിനോട് വ്യക്തമാക്കി. ജയഘോഷിനെ അവസാനം വിളിച്ചത് സഹപ്രവർത്തകൻ കൂടിയായ നാഗരാജ് ആയിരുന്നു.

സ്വപ്നയും സന്ദീപും അറസ്റ്റിലായതിന് പിന്നാലെ ജയഘോഷ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും നാഗരാജ് പറഞ്ഞു. താൻ ഇടപെട്ടാണ് സർവീസ് റിവോൾവർ തിരികെ ഏൽപ്പിച്ചത്. സ്വയം വെടിവച്ച് മരിക്കുമെന്ന് ജയഘോഷ് പറഞ്ഞിരുന്നു. ജയഘോഷിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. കളളക്കടത്തുമായി തനിക്കോ ജയഘോഷിനോ ബന്ധമില്ലെന്നും നാഗരാജ് പറഞ്ഞു.

Read Also :അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍

ജയഘോഷിന് മാനസിക പിന്തുണ നൽകാനാണ് താൻ വിളിച്ചിരുന്നത്. ജയഘോഷും താനും വർഷങ്ങളായി ഉറ്റസുഹൃത്തക്കളാണ്. തനിക്ക് സ്വപ്നയുമായി ബന്ധമില്ല. സരിത്തിനെ പരിചയമുണ്ടെന്നും നാഗരാജ് കൂട്ടിച്ചേർത്തു.

Story Highlights UAE consulate, jayaghosh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top