ന്യൂനമര്‍ദം; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ ശര്‍ഖിയ മേഖലകളില്‍ അടുത്ത തിങ്കളാഴ്ച വരെ ഇടിയോടെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാലാവസ്ഥയിലെ മാറ്റം കാരണം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, മസ്‌കത്തില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights potential for heavy rain in Oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top