സ്വർണക്കടത്ത് കേസിൽ കോഴിക്കോട്ടെ ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അരക്കിണർ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.

എന്നാൽ ഇതിന് തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത കസ്റ്റംസ് അധികൃതർ നൽകിയിട്ടില്ല. രാവിലെ മുതൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. റെയ്ഡ് നടത്തുന്നത് കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ്. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് കണ്ടുകെട്ടുമെന്നാണ് വിവരം.

Read Also : അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍

നേരത്തെ തന്നെ കോഴിക്കോട് കൊടുവള്ളി അടക്കമുള്ള പ്രദേശങ്ങളിൽ സ്വർണക്കടത്ത് ബന്ധമുള്ളവരുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും ഉദ്യോഗസ്ഥ സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തിയ ശേഷമാണ് പിടിച്ചെടുത്തത്. ഇടനിലക്കാർ സ്വർണം ജ്വല്ലറിയിലെത്തിച്ചെന്ന് കണ്ടത്തിയതിനെ തുടർന്നാണ് റെയ്ഡ് നടക്കുന്നത്.

Story Highlights customs raid, koduvally jewellery, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top