വിമത എംഎൽഎമാർക്ക് സസ്‌പെൻഷൻ നൽകി രാജസ്ഥാൻ കോൺഗ്രസ്

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് ഒപ്പമുള്ള എംഎൽഎമാർക്ക് എതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. രണ്ട് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇവർക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ. കൂടാതെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ എഫ്‌ഐആർ എടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എംഎൽഎമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
Read Also : സച്ചിൻ പൈലറ്റിനെ പിന്തുണച്ച എംഎൽഎമാർ താമസിച്ച റിസോർട്ട് ക്വാറന്റീൻ കേന്ദ്രമാക്കി
അതേസമയം സ്പീക്കർ സി പി ജോഷി നൽകിയ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനുനയ നീക്കങ്ങൾക്ക് കോൺഗ്രസ് വാതിൽ തുറന്നെങ്കിലും സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും മൗനം തുടരുകയാണ്.
കോൺഗ്രസ് നേതൃത്വം പരാതിപ്പെട്ടതിനെ തുടർന്നാണ് സ്പീക്കർ എംഎൽഎമാർക്ക് അയോഗ്യത നോട്ടീസ് നൽകിയത്. രണ്ട് ദിവസങ്ങളിലെ ഭരണ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് പ്രകോപനം. പാർട്ടി വിപ്പിനെ ധിക്കരിച്ചാണ് എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും നേതൃത്വം.
Story Highlights – sachin pilot, rajasthan congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here